നാടക നടനും സംവിധായകനുമായ അതിയാമ്പൂര്‍ ബാലന്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം;

Update: 2025-11-25 07:26 GMT

കാഞ്ഞങ്ങാട്: അറിയപ്പെടുന്ന നാടക നടനും സംവിധായകനുമായ അതിയാമ്പൂര്‍ ബാലന്‍ (എം.കെ ബാലകൃഷ്ണന്‍-74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഗ്രാമവികസന വകുപ്പ് മുന്‍ ഉദ്യോഗസ്ഥനായ ബാലകൃഷ്ണന്‍ സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് മുമ്പ് മെഡിക്കല്‍ റപ്രസന്റേറ്റീവ് ആയിരുന്നു. നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്ത ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട് കാകളി തീയറ്റേഴ്സിന്റെ നാടക ട്രൂപ്പിലെ സ്ഥിരാംഗമായിരുന്നു.

അതിയാമ്പൂര്‍ ബാലബോധിനി വായനശാല ഭരണസമിതി അംഗമായും അതിയാമ്പൂര്‍ മക്കാക്കോടന്‍ തറവാട് കമ്മിറ്റിയുടെ പ്രസിഡണ്ടായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കാഞ്ഞങ്ങാട്ടെ കലാ, കായിക, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. അതിയാമ്പൂര്‍ മക്ലിക്കോട്ട് വീട്ടിലെ പരേതരായ കെ. കേളു മണിയാണിയുടെയും പാറു അമ്മയുടെയും മകനാണ്. ഭാര്യ: രാധ. സഹോദരങ്ങള്‍: എം. ലക്ഷ്മി (മുന്‍ അധ്യാപിക അതിയാമ്പൂര്‍), എം. ശാരദ (അതിയാമ്പൂര്‍), എം.കെ രാധ (ചെന്നൈ), എം.കെ ഗംഗാധരന്‍ (ചെന്നൈ), എം.കെ ശ്രീലത (പയ്യന്നൂര്‍), പരേതയായ എം. ദേവകി.

Similar News