കാസര്‍കോട് നഗരസഭയില്‍ പലയിടത്തും നേരിട്ടുള്ള മത്സരം; കനത്ത മത്സരം 10ല്‍ താഴെ വാര്‍ഡുകളില്‍ മാത്രം

കാസര്‍കോട് നഗരസഭയില്‍ മിക്ക വാര്‍ഡുകളിലും നേരിട്ടുള്ള മത്സരമാണ്;

Update: 2025-11-25 14:27 GMT

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ മത്സരചിത്രം തെളിഞ്ഞു. കാസര്‍കോട് നഗരസഭയില്‍ മിക്ക വാര്‍ഡുകളിലും നേരിട്ടുള്ള മത്സരമാണ്. 10ല്‍ താഴെ വാര്‍ഡുകളില്‍ മാത്രമാണ് കനത്ത പോരാട്ടം പ്രതീക്ഷിക്കുന്നത്.

ഒന്നാം വാര്‍ഡായ ചേരങ്കൈയില്‍ എസ്.കെ. ഖദീജത്ത് തഷ്രീഫ ബഷീര്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി ഇറങ്ങുന്നു. ഇവിടെ എല്‍.ഡി.എഫ് സ്വതന്ത്രയായി മുനീറ ഖലീലും ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി പി. നീതുവും, എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായി മറിയംബിയും രംഗത്തുണ്ട്.

വാര്‍ഡ് രണ്ട്-ചേരങ്കൈ ഈസ്റ്റില്‍ മുസ്ലിം ലീഗിലെ ആയിഷ സലാമും ഐ.എന്‍.എല്ലിലെ കെ.എ. സൈനബത്തും തമ്മിലാണ് പ്രധാന മത്സരം. ബി.ജെ.പിയുടെ എ. സുപ്രീതയു രംഗത്തുണ്ട്.

വാര്‍ഡ് മൂന്ന് അഡുക്കത്ത് ബയലില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളുണ്ട്. ഫിറോസ് അടുക്കത്ത് ബയല്‍ (മുസ്ലിം ലീഗ്), ബി. ചേതന (ബി.ജെ.പി), കെ. സുരേഷ് (സി.പി.എം).

വാര്‍ഡ് നാല് താളിപ്പടുപ്പില്‍ ഗുരുപ്രസാദ് പ്രഭുവാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിലെ എ. ബാലകൃഷ്ണയും സി.പി.എമ്മിലെ കെ. യോഗീഷും രംഗത്തുണ്ട്.

വാര്‍ഡ് 5 കറന്തക്കാട് ഹരീഷയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിലെ മുഹമ്മദ് അറഫാത്തും സി.പി.എമ്മിലെ I. രാജേഷും പത്രിക നല്‍കിയിട്ടുണ്ട്.

6-ാം വാര്‍ഡായ ആനെബാഗിലുവില്‍ ബി.ജെ.പി.യുടെ രവീന്ദ്ര പൂജാരിയും കോണ്‍ഗ്രസിലെ നൗഷാദ് അബ്ദുല്‍ ഖാദറും സി.പി.ഐയിലെ അബ്ദുല്‍ അസ്‌കറലിയും തമ്മിലാണ് മത്സരം.

ഏഴാം വാര്‍ഡായ കോട്ടക്കണിയില്‍ കെ.എസ്. ശ്രുതി ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നു. കോണ്‍ഗ്രസിലെ ഉഷാ കുമാരിയും സി.പി.എമ്മിലെ ടി.ജി. ശ്രീദേവിയും മത്സര രംഗത്തുണ്ട്.

വാര്‍ഡ് 8 നുള്ളിപ്പാടി നോര്‍ത്തില്‍ ബി. ശാരദ (ബി.ജെ.പി), രാജേശ്വരി (കോണ്‍ഗ്രസ്), കെ.എം. വിജയകുമാരി (സി.പി.എം) എന്നിവര്‍ തമ്മിലാണ് മത്സരം.

നുള്ളിപ്പാടിയില്‍ (വാര്‍ഡ് 9) കിരണ്‍ കുമാര്‍ (കോണ്‍.സ്വത.), ശാരദ (ബി.ജെ.പി), കെ. അശോകന്‍ (സി.പി.എം. സ്വത.) എന്നിവര്‍ തമ്മിലാണ് മത്സരം.

പത്താം വാര്‍ഡായ അണങ്കൂരില്‍ സുധാറാണി ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുമ്പോള്‍ നേരിടാന്‍ ശ്വേത സുജിത്തും (കോണ്‍ഗ്രസ്) വാസന്തിയും (സി.പി.എം) രംഗത്തുണ്ട്.

വാര്‍ഡ് 11 വിദ്യാനഗര്‍ നോര്‍ത്തില്‍ എന്‍.ആര്‍. വിദ്യശ്രീയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കെ.കെ. സീമ(സി.പി.എം), ഷക്കീല നായക്ക് (സ്വത.) എന്നിവരും രംഗത്തുണ്ട്.

12-ാം വാര്‍ഡായ വിദ്യാനഗര്‍ സൗത്തില്‍ നിലവിലെ കൗണ്‍സിലര്‍ ബി.ജെ.പിയിലെ കെ. സവിതയും മുസ്ലിം ലീഗിലെ ബി.എ. ആയിഷയും സി.പി.എമ്മിലെ ഗീതാ രാജേഷും മത്സരിക്കുന്നു.

13ല്‍ (ബെദിര) മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ജന.സെക്രട്ടറി ഹമീദ് ബെദിരയാണ് സ്ഥാനാര്‍ത്ഥി. ഇവിടെ എസ്.ഡി.പി.ഐയുടെ റഫീക് ബെദിരയും സി.പി.എമ്മിലെ നിസാര്‍ ബെദിരയും രംഗത്തുണ്ട്.

14-ാം വാര്‍ഡായ ചാലയില്‍ ബി.എം.സി. മുനീസ റാസിക്കും (മുസ്ലിം ലീഗ്), ഖൈറുന്നിസ (പൊതു സ്വത.) തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ്.

15 ചാലക്കുന്ന് സംവരണ വാര്‍ഡാണ്. ഇവിടെ മുസ്ലിം ലീഗിലെ കെ. ബിന്ദുവും സി.പി.എമ്മിലെ കെ.വി. സബിന്‍ കുമാറും നേരിട്ടുള്ള മത്സരമാണ്.

വാര്‍ഡ് 16 തുരുത്തിയില്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കുടിയായ ഷാഹിന സലീമാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി. നസീമ ഹനീഫ്(ഐ.എന്‍.എല്‍), ബി.എം. ഖൈറുന്നിസ (സ്വത.), സുമയ്യ ഷിഹാബ് (സ്വത.) എന്നിവരും മത്സര രംഗത്തുണ്ട്.

17-ാം വാര്‍ഡായ കൊല്ലമ്പാടിയില്‍ മുസ്ലിം ലീഗിലെ സജ്ന റിയാസും സി.പി.എമ്മിലെ എം.എ. റഷീദയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ്.

പച്ചക്കാട് വാര്‍ഡില്‍ (18) മുസ്ലിം ലീഗിലെ സുമയ്യ അഷ്റഫും സി.പി.എമ്മിലെ കെ.എ. മൈമുനയും തമ്മിലാണ് മത്സരം.

19-ാം വാര്‍ഡായ ചെന്നിക്കരയില്‍ സി.പി.എം നേതാവ് അനില്‍ ചെന്നിക്കരയെയാണ് പാര്‍ട്ടി മത്സര രംഗത്തിറക്കിയത്. ഇവിടെ കോണ്‍ഗ്രസിലെ എ. ഷാഫിയും ബി.ജി.പിയിലെ കെ.ബി. ലോകേഷും പത്രിക നല്‍കിയിട്ടുണ്ട്.

പുലിക്കുന്ന് വാര്‍ഡില്‍ (20) ബി.ജെ.പി.യിലെ രാജഷ് അമേയിയെ കോണ്‍ഗ്രസിലെ പി.എ. മുഹമ്മദ് സൂഫിയും സി.പി.എമ്മിലെ കെ. ജയരാമയും നേരിടുന്നു.

കൊറക്കോട് വാര്‍ഡില്‍ (21) മധുകരയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. ഇവിടെ പി.എ. മുഹമ്മദ് ഷാഹിദും (കോണ്‍.) കെ. ഗംഗാധരനും (സി.പി.എം) മത്സര രംഗത്തുണ്ട്.

22-ാം വാര്‍ഡായ ഫിഷ് മാര്‍ക്കറ്റില്‍ കനത്ത പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. സ്വതന്ത്രനും മുന്‍ നഗരസഭാംഗവുമായ റാഷിദ് പൂരണവും മുസ്ലിം ലീഗിലെ ജാഫര്‍ കമാലും തമ്മിലാണ് ഇവിടെ നേരിട്ടുള്ള മത്സരം.

23-ാം വാര്‍ഡായ തെരുവത്ത് മുസ്ലിം ലീഗിലെ കെ.എ. അബ്ദുല്‍ റഹ്‌മാന്‍ തൊട്ടാനാണ് മത്സര രംഗത്ത്. ബി.ജെ.പിയിലെ കെ.എസ്. സന്തോഷ് കുമാറും സി.പി.എമ്മിലെ കെ. അശോകനും മത്സര രംഗത്തുണ്ട്.

24-ാം വാര്‍ഡായ ഹൊന്നമൂലയില്‍ മുസ്ലിം ലീഗിലെ ബുഷ്റ സിദ്ദീഖും നിലവിലെ കൗണ്‍സിലര്‍ കൂടിയായ സ്വതന്ത്ര ഷക്കീല മൊയ്തീനും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ്.

25-ാം വാര്‍ഡായ തളങ്കര ബാങ്കോട്ട് ഷാഹിദ യൂസുഫ് മുസ്ലിം ലീഗിന് വേണ്ടി ഇറങ്ങുമ്പോള്‍ മുന്‍ നഗരസഭാംഗം കൂടിയായ ഫര്‍സാന ഷിഹാബുദ്ദീന്‍ സ്വതന്ത്രയായി മത്സരിക്കുന്നു. ഇവിടെ സി.പി.എമ്മിലെ രൂപകലാ റൈയും രംഗത്തുണ്ട്.

തളങ്കര ഖാസിലൈന്‍ വാര്‍ഡില്‍ (26) മുന്‍ നഗരസഭാംഗം കൂടിയായ മുസ്ലിം ലീഗിലെ നൈമുന്നിസയും സി.പി.എമ്മിലെ ബി. ഇന്ദിരയും തമ്മിലാണ് പോരാട്ടം.

27-ാം വാര്‍ഡായ പള്ളിക്കാലില്‍ നിലവിലെ കൗണ്‍സിലര്‍ കെ.എം. ഹനീഫ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്. അബ്ദുല്‍ ഹമീദാണ് (സി.പി.എം) എതിര്‍ സ്ഥാനാര്‍ത്ഥി.

തളങ്കര കെ.കെ. പുറം വാര്‍ഡില്‍(28) മുസ്ലിം ലീഗിലെ അമീര്‍ പള്ളിയാനും സ്വതന്ത്രനായ എം. ഹസൈനും തമ്മിലാണ് നേരിട്ടുള്ള മത്സരം.

തളങ്കര കണ്ടത്തില്‍ വാര്‍ഡില്‍ (29) അര്‍ഷീന സുബൈറും (മുസ്ലി ലീഗ്) എ. മാളവികയും (സി.പി.എം) തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ്.

30-ാം വാര്‍ഡായ തളങ്കര പടിഞ്ഞാറില്‍ എന്‍.എം. സലീം മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാണ്. സ്വതന്ത്രനായി നാസര്‍ സേട്ടും എസ്.ഡി.പി.ഐ ടിക്കറ്റില്‍ എന്‍.എ നവാസും രംഗത്തുണ്ട്.

തളങ്കര ദീനാര്‍ നഗറില്‍ (31) മഫീന ഹനീഫ് (മുസ്ലിം ലീഗ്), കെ. അശ്വിനിയെ (സി.പി.എം) നേരിടുന്നു.

32-ാം വാര്‍ഡായ തായലങ്ങാടിയില്‍ മുന്‍ നഗരസഭാംഗം സമീന മുജീബും ബി.ജെ.പിയെ എ. അന്നപൂര്‍ണ്ണയും സി.പി.എമ്മിലെ കെ.വി. ബീനയും തമ്മിലാണ് മത്സരം.

33-ാം വാര്‍ഡായ താലൂക്ക് ഓഫീസ് വാര്‍ഡില്‍ ബി.ജെ.പിയിലെ രാമകൃഷ്ണ ഹൊള്ള മത്സര രംഗത്തുണ്ട്. എന്‍.സി.പി.എസ്സിലെ ഹമീദ് ചേരങ്കൈയാണ് എതിര്‍ സ്ഥാനാര്‍ത്ഥി.

ബീരന്ത്ബയലില്‍(34) ബി.ജെ.പി.യിലെ അരുണ്‍ കുമാര്‍, കോണ്‍ഗ്രസിലെ കെ. മുഹമ്മദ് ഇമ്രാന്‍, സി.പി.എമ്മിലെ കെ. ഗണേഷന്‍ എന്നിവരാണ് മത്സര രംഗത്ത്.

35-ാം വാര്‍ഡായ നെല്ലിക്കുന്നില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ സഹോദരന്റെ ഭാര്യ മെഹറുന്നിസ ഹമീദ് മുസ്ലിം ലീഗ് ടിക്കറ്റില്‍ മത്സരിക്കുമ്പോള്‍ ബി.ജെ.പിയിലെ എം. അശ്വിനിയും ഐ.എന്‍.എല്ലിലെ നജീബ നാസറും മത്സര രംഗത്തുണ്ട്.

36 പള്ളം വാര്‍ഡില്‍ എന്‍.എച്ച്. അബ്ദുല്‍ റഹ്‌മാനാണ് ലീഗ് സ്ഥാനാര്‍ത്ഥി. സി.പി.എമ്മിലെ എന്‍.എം. റിയാസും സ്വതന്ത്രയായി എം. അസ്മാബിയും മത്സരിക്കുന്നു.

കടപ്പുറം സൗത്തില്‍ (37) ബി.ജെ.പിയിലെ എസ്. ഇന്ദുവിനെ സി.പി.എമ്മിലെ ആര്‍. സൈജയും കോണ്‍ഗ്രസിലെ രഞ്ജിഷയും നേരിടുന്നു.

38 കടപ്പുറം നോര്‍ത്തില്‍ ആര്‍. രേഷ്മയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ ആര്‍. രജനിയും സി.പി.എമ്മിലെ ലക്ഷ്മിയും രംഗത്തുണ്ട്.

39 ലൈറ്റ് ഹൗസ് വാര്‍ഡ്: കോണ്‍ഗ്രസ് ടിക്കറ്റില്‍ ബി.എ. ഉസ്മാനും ബി.ജെ.പി. ടിക്കറ്റില്‍ കെ.ജി. മനോഹരനും സി.പി.എം ടിക്കറ്റില്‍ ഉമേശനും മത്സരിക്കുന്നു.

Similar News