തദ്ദേശ തിരഞ്ഞെടുപ്പ് മത്സരച്ചൂടില്‍ ആശാ വര്‍ക്കര്‍മാര്‍
കുമ്പള പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവരിലേറെയും ആശാവര്‍ക്കര്‍മാരാണ്;
കാസര്‍കോട്: ഓണറേറിയം വര്‍ധനവ് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുമ്പില്‍ സമര പോരാട്ടം നടത്തിയ ആശാവര്‍ക്കര്‍മാരില്‍ പലരും മത്സരച്ചൂടിലാണ്. ജില്ലയിലെ വിവിധ വാര്‍ഡുകളിലാണ് ആശാ വര്‍ക്കര്‍മാര്‍ മത്സര രംഗത്തുള്ളത്. കുമ്പള പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവരിലേറെയും ആശാവര്‍ക്കര്‍മാരാണ്. സ്ത്രീ സംവരണ വാര്‍ഡുകളിലേക്ക് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ത്ഥികളെ തിരയുമ്പോഴാണ് പല വാര്‍ഡുകളിലും ആശാ വര്‍ക്കര്‍മാര്‍ പട്ടികയില്‍ ഇടം പിടിച്ചത്.
കുമ്പള പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ മൊഗ്രാല്‍ കെ.കെ പുറത്ത് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകയും ആശാവര്‍ക്കറുമായ ബല്‍ക്കീസ് എം. ഗഫാറാണ്. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഐ. എന്‍.എല്ലിലെ ആബിദ ടീച്ചറാണ് മത്സരിക്കുന്നത്. 19 ആം വാര്‍ഡ് നടുപ്പള്ളത്ത് ആശാവര്‍ക്കര്‍ നസീറാ ഖാലിദാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. സാമൂഹിക പ്രവര്‍ത്തക വെല്‍ഫയര്‍ പാര്‍ട്ടിയിലെ സഹീറാ അബ്ദുല്‍ ലത്തീഫും ജനവിധി തേടുന്നുണ്ട്. ഫരീദ കെ. യാണ് ഇടത് സ്ഥാനാര്‍ത്ഥി.
മൊഗ്രാല്‍ കൊപ്പളം പതിനാറാം വാര്‍ഡില്‍ ആശാ വര്‍ക്കര്‍ ഖൈറുന്നിസ ഇസ്മയിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഇവിടെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ കഴിഞ്ഞ പ്രാവശ്യത്തെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി റിസാനാ നിയാസും മത്സര രംഗത്തുണ്ട്. ഇടതുമുന്നണിയില്‍ ആയിഷാ അബ്ദുല്‍ റിയാസാണ് സ്ഥാനാര്‍ത്ഥി. ഇടതുമുന്നണിയില്‍ ആര്‍.ജെ.ഡി ടിക്കറ്റിലാണ് ആയിഷ മത്സരിക്കുന്നത്. ഇവിടെ കുടുംബശ്രീ പ്രവര്‍ത്തക ആയിഷാ ഇബ്രാഹിമും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിട്ടുണ്ട്.