ഡേറ്റിംഗ് ആപ്പ് വഴി പരിചയം : സ്കൂൾ വിദ്യാർത്ഥിയെ 14 പേർ പീഡിപ്പിച്ചതായി പരാതി
By : Online Desk
Update: 2025-09-16 02:48 GMT
കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച 14 പേർക്കെതിരെ പോക്സോ കേസ്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉള്ളവരാണ് പ്രതികൾ. ഡേറ്റിങ് ആപ്പ് വഴിയാണ് ഇവർ കുട്ടിയുമായി ബന്ധം സ്‌ഥാപിച്ചത്. കേസിൽ ആറ് പേർ പിടിയിലായിട്ടുണ്ട്. നാല് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടുവർഷമായി പതിനാലുകാരൻ പീഡനത്തിന് ഇരയായി എന്നാണ് വിവരം. കാസർകോട് ജില്ലയിൽ മാത്രം എട്ട് കേസുകളാണ് റജിസ്‌റ്റർ ചെയ്‌തത്. പീഡനത്തിനു ശേഷം കുട്ടിക്ക് പ്രതികൾ പണം നൽകിയതായും വിവരമുണ്ട്.