നീലേശ്വരത്ത് പെട്രോള്‍ പമ്പില്‍ നിന്നും ഒന്നര ലക്ഷം രൂപ കവര്‍ന്നു; പ്രതിയുടെ സിസിടിവി ദൃശ്യം പുറത്ത്
കുപ്രസിദ്ധ മോഷ്ടാവാണെന്ന് പൊലീസ്;
നീലേശ്വരം: പെട്രോള്‍ പമ്പില്‍ നിന്നും ഒന്നര ലക്ഷം രൂപ കവര്‍ന്നു. രാജാ റോഡിലെ വിഷ്ണു ഏജന്‍സിസ് പെട്രോള്‍ പമ്പില്‍ വ്യാഴാഴ്ച രാത്രി ഏഴരയോടാണ് സംഭവം. കവര്‍ച്ച ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. കുടകൊണ്ട് മുഖം മറച്ചെത്തിയ കവര്‍ച്ചക്കാരന്‍ മേശവലിപ്പില്‍ നിന്നാണ് പണം കവര്‍ന്നത്.
കുപ്രസിദ്ധ മോഷ്ടാവാണ് ഇയാളെന്ന സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. നീലേശ്വരം ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയ് എസ്.ഐ മാരായ ഐ.കെ.വി രതീശന്‍, സുഗുണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്. പ്രതി എത്രയും പെട്ടെന്ന് തന്നെ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.