കാസര്‍കോട് ആര്‍.ഡി. ഓഫീസിന് ഇനി സ്വന്തം കെട്ടിടം; മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു

Update: 2025-09-01 06:05 GMT

കാസര്‍കോട്: ഒടുവില്‍ കാസര്‍കോട് റെവന്യൂ ഡിവിഷണല്‍ ഓഫീസിന് സ്വന്തമായി കെട്ടിടമായി. പുലിക്കുന്നില്‍ നാല് കോടി രൂപ ചെലവഴിച്ച് 1052.39 ചതുരശ്ര മീറ്ററില്‍ നിര്‍മിച്ച കെട്ടിടം റെവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. രണ്ടുനിലകളിലായി പൂര്‍ത്തീകരിച്ച് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഫ്രണ്ട് ഓഫീസ്, കോര്‍ട്ട് ഹാള്‍, ആര്‍ ഡി ഓ ചേംബര്‍, കോര്‍ട്ട്ഹാള്‍, ഓഫീസ് മുറി എന്നിവയുമ ഒന്നാം നിലയില്‍ റെക്കോര്‍ഡ് റൂം ,ആര്‍ ഡി ഓ ക്വാട്ടേഴ്‌സ് എന്നിവയാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ 2017-ലെ ബജറ്റിലാണ് കാസര്‍കോട് റവന്യൂ ഡിവിഷന്‍ ഓഫീസ് അനുവദിച്ചത്. തൊട്ടടുത്ത വര്‍ഷം ഉദ്ഘാടനം ചെയ്‌തെങ്കിലും സ്വന്തമായി കെട്ടിടമുണ്ടായിരുന്നില്ല. റെയില്‍വേ സ്റ്റേഷന് സമീപത്തെ പോര്‍ട്ട് പോര്‍ട്ട് ഓഫീസ് പരിസരത്താണ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. സ്വന്തമായി കെട്ടിടം പണിയാന്‍ 2019-20 സാമ്പത്തികവര്‍ഷത്തില്‍ റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഫണ്ടിലൂടെ നാല് കോടി രൂപയാണ് അനുവദിച്ചത്.

നേരത്തെ കാസര്‍കോട് കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നപ്പോള്‍ ആര്‍ഡിഒ ഓഫീസും തുടര്‍ന്ന് കാസര്‍കോട് ജില്ലാ കളക്ടറേറ്റും പിന്നീട് ജില്ലാ പോലീസ് ആസ്ഥാനവുമായി പ്രവര്‍ത്തിച്ചിരുന്ന പുലിക്കുന്നിലെ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.

പുലിക്കുന്നില്‍ നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, എ.ഡി.എം പി അഖില്‍ വിവിധ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Similar News