പെരിങ്കടിയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് റോഡ് തകര്‍ന്നു
ആറ് കുടുംബങ്ങള്‍ അപകട ഭീഷണിയില്‍;
By : Online correspondent
Update: 2025-07-17 06:08 GMT
ബന്തിയോട്: പെരിങ്കടിയില്‍ ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് റോഡ് തകര്‍ന്നു. ആറ് കുടുംബങ്ങള്‍ അപകട ഭീഷണിയില്‍ കഴിയുന്നു. അബ്ബാസ്, അബ്ദുല്ല, ബീവി, ഖാദര്‍, മൂസ, മുഹമ്മദ് എന്നിവരുടെ വീടുകളാണ് അപകട ഭീഷണിയിലുള്ളത്.
ഈ ഭാഗങ്ങളില്‍ 300 മീറ്ററോളം റോഡ് ഒലിച്ചു പോയി. അമ്പതില്‍ പരം മല്‍സ്യ തൊഴിലാളി കുടുംബങ്ങളാണ് ഇവിടെ തിങ്ങിപ്പാര്‍ക്കുന്നത്. ഉച്ചയോടെ മഴ ശക്തമായാല്‍ പല കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കേണ്ടിവരും. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ പലയിടത്തും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീട്ടിനുള്ളിലേക്ക് വെള്ളം കയറിയും, റോഡിലേക്ക് മണ്ണിടിഞ്ഞും, മരങ്ങള്‍ കടപുഴകി വീണും മറ്റും അപകട ഭീഷണി ഉയര്‍ത്തുകയാണ്.