ചെറുവത്തൂരില്‍ റിട്ട. റെയില്‍വേ ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ചു

Update: 2025-10-03 09:44 GMT

പ്രതീകാത്മക ചിത്രം 

ചെറുവത്തൂര്‍: ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം റിട്ടയേര്‍ഡ് റെയില്‍വെ ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ വെങ്ങാട്ടെ ദേവകി (70) യാണ് മരിച്ചത്. വെങ്ങാട്ടെ പരേതനായ രാഘവന്റെ ഭാര്യയാണ്. വെള്ളി ഉച്ചയോടെയാണ് അപകടമുണ്ടായത്. കോയമ്പത്തൂര്‍ ഭാഗത്തേക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് ഇടിച്ചതെന്നാണ് വിവരം. ഉടന്‍ ചന്തേര പൊലീസ് സ്ഥലത്തെത്തി.

Similar News