പഞ്ചായത്ത് ജീവനക്കാരിയുടെ സ്‌കൂട്ടറില്‍ പെരുമ്പാമ്പ് കയറി; യുവതി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
പാമ്പ് സ്‌കൂട്ടറിന്റെ പിടിയില്‍ ചുറ്റി നില്‍ക്കുകയായിരുന്നു;
By : Online correspondent
Update: 2025-06-20 05:20 GMT
കാറഡുക്ക: പഞ്ചായത്ത് ജീവനക്കാരിയുടെ സ്‌കൂട്ടറില്‍ പെരുമ്പാമ്പ് കയറിയിരുന്നു. കര്‍മ്മംതൊടിയിലെ പൂര്‍ണ്ണിമയുടെ സ്‌കൂട്ടറിലാണ് പാമ്പ് കയറിയത്. പൂര്‍ണ്ണിമ രാവിലെ പഞ്ചായത്ത് ഓഫീസിലേക്ക് പോകുന്നതിനായി സ്‌കൂട്ടറില്‍ കയറിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്.
പാമ്പ് സ്‌കൂട്ടറിന്റെ പിടിയില്‍ ചുറ്റി നില്‍ക്കുകയായിരുന്നു. പൂര്‍ണ്ണിമ ഉടന്‍ തന്നെ സര്‍പ്പ വളണ്ടിയര്‍ സുനില്‍ ബാളക്കണ്ടത്തെ വിളിച്ച് വിവരം പറഞ്ഞു. സുനിലെത്തി പാമ്പിനെ പിടികൂടി. തുടര്‍ന്ന് വനത്തില്‍ വിട്ടു. പാമ്പിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് പൂര്‍ണ്ണിമ.
മഴക്കാലം വന്നതോടെ പലയിടത്തും പെരുപാമ്പുകളുടെ ശല്യം കൂടി വരികയാണ്. കഴിഞ്ഞദിവസം ഹെല്‍മറ്റിനുള്ളില്‍ കുടുങ്ങിയ പെരുമ്പാമ്പിന്‍ കുഞ്ഞിന്റെ കടിയേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റിരുന്നു.