കുമ്പള പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവം; പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭര്‍ത്താവിനും കരാറുകാരനുമെതിരെ ജാമ്യമില്ലാ കേസ്
പ്രിസിഡണ്ട് താഹിറയുടെ ഭര്‍ത്താവ് യൂസഫിനും കരാറുകാരന്‍ റഫീഖിനുമെതിരെയാണ് കേസ്;
By : Online correspondent
Update: 2025-06-30 05:33 GMT
കുമ്പള: പഞ്ചായത്ത് സെക്രട്ടറിയെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയതിന് കുമ്പള പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭര്‍ത്താവിനും കരാറുകാരനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കുമ്പള പൊലീസ് കേസെടുത്തു. പ്രിസിഡണ്ട് താഹിറയുടെ ഭര്‍ത്താവ് യൂസഫിനും കരാറുകാരന്‍ റഫീഖിനുമെതിരെയാണ് കേസ്. പഞ്ചായത്ത് സെക്രട്ടറി കെ. സുമേഷ് ആണ് പരാതി നല്‍കിയത്.
ഇക്കഴിഞ്ഞ ജൂണ്‍ 23ന് വൈകിട്ട് ഇരുവരും സെക്രട്ടറിയുടെ ക്യാബിനിലെത്തി ബസ് ഷെല്‍ട്ടറിന്റെ ബില്ല് ഉടനെ പാസാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതില്‍ അഴിമതി കാണിച്ചതായി പരാതിയുള്ളത് കൊണ്ട് അന്വേഷിക്കാതെ ബില്ല് പാസ്സാക്കാന്‍ പറ്റില്ലെന്ന് സെക്രട്ടറി പറഞ്ഞപ്പോള്‍ യൂസഫും റഫീഖും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും കൃത്യ നിര്‍വ്വണം തടസപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ചാണ് സെക്രട്ടറി കുമ്പള പൊലീസില്‍ പരാതി നല്‍കിയത്.