കള്ള തോക്കും തിരകളുമായി അറസ്റ്റിലായ പെര്‍ള സ്വദേശി റിമാണ്ടില്‍

പെര്‍ള കുരിയടുക്കയിലെ കൃഷ്ണ നായക്(52) ആണ് റിമാണ്ടിലായത്;

Update: 2025-11-24 05:30 GMT

പെര്‍ള: കള്ള തോക്കും തിരകളുമായി അറസ്റ്റിലായ പെര്‍ള സ്വദേശി റിമാണ്ടില്‍. പെര്‍ള കുരിയടുക്കയിലെ കൃഷ്ണ നായക്(52) ആണ് റിമാണ്ടിലായത്. ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്  പെര്‍ള കുരിയടുക്കത്തെ വീട്ടില്‍ ശനിയാഴ്ച വൈകുന്നേരം ബദിയടുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് കള്ളത്തോക്കും, രണ്ട് തിരകളും 42 ഒഴിഞ്ഞ കേയ്‌സുകളുമായി കൃഷ്ണ നായക് പിടിയിലായത്.

എസ് ഐ സവ്യസാചി, എ എസ് ഐ പ്രതീഷ് ഗോപാലന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഭാസ്‌കരന്‍, ഗോകുല്‍, സി പി ഒ പ്രസീത, ബിജിലാല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഒഴിഞ്ഞ 42 കേയ്‌സുകള്‍ എന്തിന് വേണ്ടി ഉപയോഗിച്ചുവെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Similar News