അബദ്ധത്തില്‍ വാതില്‍ ലോക്കായി; മൂന്നുവയസുകാരന്‍ ഒരു മണിക്കൂറോളം പ്രാര്‍ത്ഥനാമുറിയില്‍ കുടുങ്ങി
ചെര്‍ക്കളയിലെ നൗഫലിന്റെ മൂന്നുവയസുകാരനായ മകനാണ് പുറത്തിറങ്ങാനാകാതെ പ്രാര്‍ത്ഥനാമുറിയില്‍ അകപ്പെട്ടത്;
By : Online correspondent
Update: 2025-11-24 06:22 GMT
കാസര്‍കോട് : അബദ്ധത്തില്‍ വാതില്‍ ലോക്കായതിനെ തുടര്‍ന്ന് മൂന്നുവയസുകാരന്‍ ഒരു മണിക്കൂറോളം പ്രാര്‍ത്ഥനാമുറിയില്‍ കുടുങ്ങി. ചെര്‍ക്കളയിലെ നൗഫലിന്റെ മൂന്നുവയസുകാരനായ മകനാണ് പുറത്തിറങ്ങാനാകാതെ പ്രാര്‍ത്ഥനാമുറിയില്‍ അകപ്പെട്ടത്.
മാതാപിതാക്കള്‍ ഏറെ നേരം വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വി.എം സതീശന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേനയെത്തി റെസീപ്രോക്കേറ്റിംഗ് വാളുപയോഗിച്ച് 20 മിനുട്ടോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് ലോക്ക് മുറിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തിയത്.