ബന്തിയോട്ട് അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം; മൃതദേഹത്തിന് സമീപം സിം നഷ്ടപ്പട്ട മൊബൈല്‍ ഫോണ്‍

മുതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി;

Update: 2025-07-17 04:19 GMT

പ്രതീകാത്മക ചിത്രം 

ബന്തിയോട്: മയക്ക് മരുന്ന് സംഘത്തിന്റെ താവളമായ കെട്ടിടത്തിന് സമീപത്ത് കണ്ട അജ്ഞാത മൃതദേഹത്തിനടുത്ത് സ്വിമ്മുകള്‍ ഇല്ലാത്ത മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ബന്തിയോട് ടൗണിന് സമീപത്ത് പൊളിഞ്ഞ് വീഴാറായ കെട്ടിടത്തിനകത്താണ് മൂന്ന് ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹം ചൊവാഴ്ച്ച ഉച്ചയോടെ കാണപ്പെട്ടത്. 40 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ജീര്‍ണ്ണിച്ച നിലയില്‍ കണ്ടത്.

ബുധനാഴ്ച കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തുന്നതിനിടെയാണ് മൃതദേഹത്തിന് സമീപത്തായി ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. ഇത് പരിശോധിച്ചപ്പോള്‍ മൊബൈല്‍ ഫോണില്‍ നിന്ന് രണ്ട് സിമ്മുകള്‍ നഷ്ടപ്പെട്ടതായി വ്യക്തമായി. ഫോണ്‍ വിശദമായി പരിശോധിച്ച് വരുന്നുണ്ട്. മുതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മൃതദേഹം കണ്ടെത്തിയ കെട്ടിടം രാത്രി കാലങ്ങളില്‍ മയക്കുമരുന്ന് സംഘത്തിന്റെയും മദ്യപാനികളുടെയും താവളമാണെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം ഇതുവരെ ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകത്തിന് സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ കാത്തുനില്‍ക്കുകയാണ്. അതിനുശേഷമായിരിക്കും തുടര്‍ നടപടികള്‍.

Similar News