ഓട്ടോ റിക്ഷകളില്‍ തോന്നിയ വില; കാസര്‍കോട് നഗരത്തില്‍ മീറ്റര്‍ നിര്‍ബന്ധമാക്കും

Update: 2025-09-29 06:17 GMT

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഓട്ടോ റിക്ഷകളിലെ ചാര്‍ജ് ഏകീകരിക്കുന്നതിനായി മീറ്റര്‍ നിര്‍ബന്ധമാക്കും. നഗരത്തിലെ ഭൂരിഭാഗം ഓട്ടോ റിക്ഷകളും നിലവില്‍ മീറ്ററില്ലാതെയാണ് ഓടുന്നത്. അതുകൊണ്ട് തന്നെ പല ഓട്ടോ ഡ്രൈവര്‍മാരും തോന്നിയ ചാര്‍ജാണ് ഈടാക്കുന്നത്. നഗരത്തില്‍ നിന്ന് റെയില്‍വേ സ്‌റ്റേഷനിലേക്ക് ചിലര്‍ 40 രൂപ ഈടാക്കും. മറ്റ് ചിലര്‍ 50ഉം. ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ ഒരേ ദൂരത്തേക്ക് വിവിധ ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മീറ്റര്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. അടുത്ത ആഴ്ച മുതല്‍ മീറ്റര്‍ ഘടിപ്പി്ച്ചിട്ടുണ്ടോ എന്നും പ്രവര്‍ത്തനക്ഷമമാണോ എന്നും അറിയാനുള്ള പരിശോധന നടത്താനാണ് ആര്‍.ടി.ഒയുടെ തീരുമാനം.

കാസര്‍കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേരും. കമ്മിറ്റിയില്‍ ചര്‍്ച ചെയ്ത് ആര്‍.ടി.ഓ തുടര്‍നടപടികള്‍ സ്വീകരിക്കും.

Similar News