വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍; വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു; വീണ്ടും ആശങ്ക

Update: 2025-07-23 05:58 GMT

ചെറുവത്തൂര്‍: ദേശീയ പാത 66ല്‍ ചെറുവത്തൂര്‍ മയ്യിച്ചയില്‍ ഭീഷണിയായി നിലനില്‍ക്കുന്ന വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍. കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നിന്ന് മണ്ണ് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ ജെ.സി.ബികളും ക്രെയിനുകളും സ്ഥലത്തെത്തിക്കും. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.വാഹനങ്ങള്‍ കോട്ടപ്പുറം-അച്ചാംതുരുത്തി റോഡ് വഴി വഴിതിരിച്ചുവിട്ടു.

ദേശീയപാതയില്‍ ഏറെ ഭീഷണിയായി നിലനില്‍ക്കുന്ന വീരമലക്കുന്നില്‍ നേരത്തെയും മണ്ണിടിച്ചിലുണ്ടായിരുന്നു. ദേശീയപാത അതോറിറ്റി നിയമിച്ച വിദഗ്ദ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു. കളക്ടറുടെ നിര്‍ദേശ പ്രകാരം ് ഡ്രോണ്‍ സര്‍വെ നടത്തിയതില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു

Similar News