കുഞ്ചത്തൂര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു; വിദ്യാര്‍ത്ഥികളില്ലാത്തതിനാല്‍ അപകടം ഒഴിവായി
By : Online Desk
Update: 2025-09-25 10:51 GMT
മഞ്ചേശ്വരം: കുഞ്ചത്തൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ രണ്ടാം ക്ലാസിന്റെ മേല്‍ക്കൂര തകര്‍ന്ന് ക്ലാസ് മുറിയില്‍ വീണു. ഓടിട്ട മേല്‍ക്കൂരയുടെ താഴെയുള്ള സ്ലാബാണ് പകുതിയോളം അടര്‍ന്ന് ക്ലാസ് മുറിയിലേക്ക് പതിച്ചത്. വ്യാഴാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അപകടം. ഈ സമയത്ത് ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ എത്താത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സമീപത്തുണ്ടായിരുന്ന സ്‌കൂളിലെ ജീവനക്കാരനും പരിക്കില്ലാതെ രക്ഷപ്പെട്ടു. വര്‍ഷങ്ങളോളം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം മാറ്റിപ്പണിയണമെന്ന ആവശ്യം ദീര്‍ഘകാലമായി ഉയരുന്നുണ്ട്. ഇതിനിടെയാണ് അപകടമുണ്ടായത്.