ഇന്റര്‍നെറ്റ് തകരാര്‍: ഒ.പി. ടിക്കറ്റ് കിട്ടാതെ ജന. ആസ്പത്രിയില്‍ രോഗികള്‍ വലഞ്ഞു

Update: 2025-09-29 11:08 GMT

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഇന്റര്‍നെറ്റ് തകരാറിലായതിനാല്‍ ഒ.പി ടിക്കറ്റ് നല്‍കുന്നത് തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് ഇന്റര്‍നെറ്റ് തകരാറിലായത്. ഇതോടെ ഒ.പി ടിക്കറ്റ് പ്രിന്റ് എടുക്കാന്‍ കഴിയാതായി. ഒ.പി ടിക്കറ്റ് ലഭിക്കാത്തതിനാല്‍ രോഗികള്‍ക്ക് ഡോക്ടറെ കാണാനും കഴിഞ്ഞില്ല. രാവിലെ ഒമ്പത് മണി കഴിഞ്ഞിട്ടും ഒപി ടിക്കറ്റ് കിട്ടാതായതോടെ ചെറിയ കുട്ടികളുമായി വന്നവര്‍ ഉള്‍പ്പെടെ വലഞ്ഞു. ടിക്കറ്റ് ലഭിക്കാത്തായതോടെ ഒ.പി കൗണ്ടറില്‍ രോഗികളെ കൊണ്ട് നിറഞ്ഞു. പലരും അധികൃതരെ പഴിക്കാന്‍ തുടങ്ങി. പിന്നീട് പ്രശ്‌നം പരിഹരിച്ചതോടെയാണ് രംഗം ശാന്തമായത്. ദിവസേന നിരവധി രോഗികളാണ് ജനറല്‍ ആശുപത്രിയെ ആശ്രയിക്കുന്നത്. പനി, ചുമ കാലമായതിനാല്‍ ആശുപത്രിയില്‍ കാലുകുത്താനിടമില്ലാത്ത സാഹചര്യമാണ്.

Similar News