വീട്ടമ്മയെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു; അയല്‍വാസികളായ 2 സ്ത്രീകള്‍ക്കെതിരെ കേസ്
വീടിന് സമീപത്ത് കൂടി കടന്നുപോകുന്ന റോഡിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്;
By : Online correspondent
Update: 2025-07-16 05:19 GMT
ആദൂര്‍: വീട്ടമ്മയെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ അയല്‍വാസികളായ രണ്ട് സ്ത്രീകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ദേലംപാടി അഡ്ഡന്തടുക്കയിലെ സരസ്വതി(48)യുടെ പരാതിയില്‍ സാവിത്രി, ശര്‍മ്മിള എന്നിവര്‍ക്കെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച രാവിലെയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. സരസ്വതിയെ സാവിത്രിയും ശര്‍മ്മിളയും തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. വീടിന് സമീപത്ത് കൂടി കടന്നുപോകുന്ന റോഡിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സ്ത്രീകളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.