ഥാര്‍ ജീപ്പിന്റെ പിറകില്‍ ആള്‍ട്ടോ കാറിടിച്ച് വീട്ടമ്മ മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

മകന്റെ നില ഗുരുതരം;

Update: 2025-11-17 05:05 GMT

ബന്തിയോട് : മുട്ടം ആറുവരി ദേശീയ പാതയില്‍ ഥാര്‍ ജീപ്പിന് പിറകില്‍ ആള്‍ട്ടോ കാറിടിച്ച് വീട്ടമ്മ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. മകന്റെ നില ഗുരുതരം. മച്ചമ്പാടിയിലെ ഫത്തിമത്ത് മിര്‍ഷാനത്ത്(28) ആണ് മരിച്ചത്. ഭര്‍ത്താവ് ഹുസൈന്‍ സഹ് ദി, മകന്‍ അബ്ദുല്‍ സലിം, ഹുസൈന്‍ സഹ് ദിന്റെ സഹോദരിയുടെ മക്കളായ മറിയമ്മത്ത് സാക്കിയ, ജുമാന എന്നിവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

അബ്ദുല്‍ സലീമിന്റെ പരിക്കാണ് ഗുരുതരം. ഞായറാഴ്ച രാത്രി എട്ടു മണിയോടെ മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ഥാര്‍ ജീപ്പിന്റെ പിറകിലേക്ക് ആള്‍ട്ടോ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആള്‍ട്ടോ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിനകത്ത് കുടുങ്ങിയവരെ ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ പൊളിച്ച് മാറ്റിയാണ് ആസ്പത്രിയിലെത്തിച്ചത്. മിര്‍ഷാനത്തിനെ മംഗളൂരുവിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Similar News