തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിലെ ചെലവ് നിരീക്ഷകരെ നിയമിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചെലവ് നിരീക്ഷകരെ നിയമിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍.
കാസര്‍കോട് ജില്ലയില്‍ തിരുവനന്തപുരം കുടുംബശ്രീ ഓഡിറ്റ് ഓഫീസ്, സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ടി അനില്‍ കുമാര്‍(ഫോണ്‍ 8921352482), മഞ്ചേശ്വരം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തുകള്‍, കാസര്‍കോട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെയും ഗവ. സെക്രട്ടേറിയറ്റ്, ധനകാര്യ വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറി, വി അജയകുമാര്‍ (ഫോണ്‍ 9895051970), കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നീലേശ്വരം മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെയും ലേബര്‍ & സ്‌കില്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി സെക്രട്ടറി എസ് അനില്‍കുമാര്‍ (ഫോണ്‍ 9495231001), കാറടുക്ക പരപ്പ ബ്ലോക്ക് പഞ്ചായത്തുകളിലെയും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചു.