ആദ്യ വിദ്യാര്‍ത്ഥിയായി ഗുര്‍വീന്ദര്‍ സിംഗ്: കാസര്‍കോട് ഗവ. മെഡി. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ എത്തിത്തുടങ്ങി
കാസര്‍കോട്: കാസര്‍കോട് ഉക്കിനടുക്ക ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ആദ്യ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായി ഗുര്‍വീന്ദര്‍ സിംഗ്. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിന്റെ ഭാഗമായാണ് ഗുര്‍വീന്ദര്‍ സിംഗിന് ഉക്കിനടുക്ക ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ സീറ്റ് ലഭിച്ചത്. ആദ്യ വിദ്യാര്‍ത്ഥിയായി ചരിത്രം കുറിച്ച ഗുര്‍വീന്ദര്‍ സിംഗിനെ കോളേജ് അധികാരികള്‍ മധുരം നല്‍കി സ്വീകരിച്ചു. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയാണ് ഗുര്‍വീന്ദര്‍.
സെപ്തംബര്‍ രണ്ടിനാണ് കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചത്. 50 എം.ബി.ബി.എസ് സീറ്റാണ് കോളേജിലുള്ളത്. മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരത്തിന് പിന്നാലെ ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയവരില്‍ ചില വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച ഔദ്യോഗികമായി പ്രവേശനം നേടി. പ്രവേശനം സംബന്ധിച്ച് വ്യക്തത ലഭിക്കാന്‍ അടുത്ത രണ്ട് ഘട്ട അലോട്ട്മെന്റ് കൂടി പൂര്‍ത്തിയാവേണ്ടതുണ്ട്.
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജില്‍ പഠനം നടത്തുന്നതിനായുള്ള ക്ലാസ് മുറികള്‍ സജ്ജമായിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചെര്‍ക്കളയില്‍ താല്‍ക്കാലികമായി ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയാണ് താമസിപ്പിക്കുക. ക്യാംപസിനകത്ത് വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും. ഇലക്ട്രിഫിക്കേഷന്‍ പ്രവൃത്തി കൂടി പൂര്‍ത്തിയാകാത്തതിനാലാണ് താല്‍ക്കാലിക ഹോസ്റ്റല്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണ സൗകര്യം ഒരുക്കാനും മെഡിക്കല്‍ കോളജില്‍ മിനി കാഫേറ്റിരീയ ആരംഭിക്കാനും കൂടുംബശ്രീ മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട