കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡനം; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്
ആദൂര്‍ എരിക്കുളത്തെ തസ്നീഫയുടെ പരാതിയിലാണ് കേസെടുത്തത്;
By : Online correspondent
Update: 2025-11-28 05:09 GMT
ആദൂര്‍: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ആദൂര്‍ എരിക്കുളത്തെ തസ്നീഫ(24)യുടെ പരാതിയില്‍ ഭര്‍ത്താവ് മുള്ളേരിയയിലെ സഫ്രത്ത്, ഭര്‍തൃമാതാവ്, സഹോദരി, രണ്ടാനച്ഛന്‍ എന്നിവര്‍ക്കെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്.
2023 മാര്‍ച്ച് 12നാണ് തസ്നീഫയെ സഫ്രത്ത് മതാചാരപ്രകാരം വിവാഹം ചെയ്തത്. സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കിയിരുന്നു. കൂടുതല്‍ സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പീഡനം.