14 കാരിയെ 4 വര്‍ഷം മുമ്പ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; പിതാവിന്റെ സുഹൃത്തിനെതിരെ കേസ്
പീഡനവിവരം പുറത്തുവിട്ടത് സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ;
By : Online correspondent
Update: 2025-07-04 05:29 GMT
കാഞ്ഞങ്ങാട്: പതിനാലുകാരിയെ നാലുവര്‍ഷം മുമ്പ് പിതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തുവിട്ടത്.
താന്‍ അഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവിന്റെ സുഹൃത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരമറിയിച്ചു. രക്ഷിതാക്കള്‍ പെണ്‍കുട്ടിയെയും കൂട്ടി ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കൂവെന്ന് പൊലീസ് പറഞ്ഞു.