ദേശീയപാത കരാര്‍ കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ 2 പേര്‍ക്ക് കുത്തേറ്റു; പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഉത്തരേന്ത്യന്‍ സ്വദേശികളായ യതിവീന്ദര്‍ സിംഗ്, ഗുര്‍ബാസിംഗ് എന്നിവര്‍ക്കാണ് കുത്തേറ്റത്;

Update: 2025-09-17 04:30 GMT

പൊയിനാച്ചി: ദേശീയപാത കരാര്‍ കമ്പനിയുടെ മയിലാട്ടിയിലുള്ള ലേബര്‍ ക്യാമ്പില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. ഉത്തരേന്ത്യന്‍ സ്വദേശികളായ യതിവീന്ദര്‍ സിംഗ്, ഗുര്‍ബാസിംഗ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മയിലാട്ടിയുടെ ലേബര്‍ ക്യാമ്പിലുണ്ടായ വാക്കുതര്‍ക്കം അക്രമത്തില്‍ കലാശിച്ചത്.

തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യതിവീന്ദര്‍ സിംഗിനും, ഗുര്‍ബാസിംഗിനും കുത്തേല്‍ക്കുകയായിരുന്നു. അക്രമത്തിനുശേഷം പഞ്ചാബ് സ്വദേശികളായ രഞ്ജിത് സിംഗ്, മകന്‍ ഹാര്‍സിം സിംഗ് എന്നിവര്‍ ക്യാമ്പില്‍ നിന്നും മുങ്ങി. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Similar News