കേരള പൊലീസ് സാധാരണക്കാരന്റെ കാലനായെന്ന് ബി.ജെ.പി; എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
കാസര്‍കോട്: കേരളത്തിലെ പോലീസ് സാധാരണക്കാരന്റെ കാലനായി മാറുകയാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് പറഞ്ഞു. എസ്പി ഓഫീസിലേക്ക് ബി.ജെ.പി ജില്ലാ കമ്മറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരാളെ നിരപരാധിയാണോ അപരാധിയാണോ എന്ന് തീരുമാനിക്കേണ്ടത് മര്‍ദ്ദന മുറകള്‍ ഉപയോഗിച്ചല്ല. നിരപരാധികള്‍ കുറ്റം ഏറ്റെടുക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.നിരവധി ആളുകള്‍ പോലീസിന്റെ ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങി പോലീസ് സ്റ്റേഷനില്‍ തന്നെ മരണമടഞ്ഞിട്ടുണ്ട്. ഇതിനെ കെട്ടിതൂക്കി ആത്മഹത്യയാക്കി മാറ്റിയ ചരിത്രമാണുള്ളത്. എന്തും ചെയ്യാനുള്ള ലൈസന്‍സാണ് കാക്കിയുടുപ്പ് എന്ന ധാരണയാണ് പോലീസിനുള്ളത്.ജനങ്ങളെ ക്രൂരമായി തല്ലിചതക്കുന്ന സേനയായി പോലീസ് മാറി.നിരായുധരായ ആളുകളെയാണ് പോലീസ് മര്‍ദ്ദിക്കുന്നത്. ഇത് നീതിയാണോ എന്ന് പരിശോധിക്കണം.എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന സുപ്രീകോടതി നിയമത്തെ ജലരേഖയാക്കി മാറ്റിയാണ് ഇവിടത്തെ പോലീസ് സേന പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ജനമൈത്രി പോലീസ് ജനദ്രോഹ പോലീസ് സ്റ്റേഷനായി മാറിയിരിക്കുന്നു. പോലീസ് എന്നത് രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഭരണകൂടത്തിന്റെ ഒരു സേനയായി പോലീസിനെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എല്‍.അശ്വിനി അധ്യക്ഷയായി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍.സുനില്‍ സ്വാഗതവും മനുലാല്‍ മേലത്ത് നന്ദിയും പറഞ്ഞു.ഉദയഗിരിയില്‍ നിന്ന് ആരംഭിച്ച മര്‍ച്ചിന് ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.രമേശ്, മണികണ്ഠറൈ, എം.ബല്‍രാജ്, എം.ജനനി, മുരളീധര യാദവ്, എം.ഭാസ്‌കരന്‍, സെക്രട്ടറിമാരായ എന്‍.മധു, മഹേഷ് ഗോപാല്‍. പുഷ്പാഗോപാലന്‍, ലോകേഷ് നോണ്ട, കെ.എം.അശ്വിനി, കെ.ടി.പുരുഷോത്തമന്‍, ഖജാന്‍ജി വീണഅരുണ്‍ ഷെട്ടി, സെല്‍കോഡിനേറ്റര്‍ സുകുമാര്‍ കുദ്രെപാടി, എസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.കയ്യാര്‍, എസ് ടിമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി.ഡി.ഭരതന്‍, ഷിബുപാണത്തൂര്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.എസ്.രമണി, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുകുമാരന്‍ കാലിക്കടവ്, ഒബിസിമോര്‍ച്ച ജില്ലാ പ്രസിഡന്റ് വല്‍സരാജ്, എസ്ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍.നാരായണ നായ്ക്,യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അശ്വിന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.