ചികിത്സ വേണം ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ക്ക്: ഒഴിവുകള്‍ നികത്താതെ അധികൃതര്‍

Update: 2025-09-22 06:26 GMT

കാഞ്ഞങ്ങാട്: സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ ജില്ലയിലെ ആയുര്‍വേദ ഡിസ്‌പെന്‍സറികളിലെ ഒഴിവുകള്‍ ദൈന്യംദിന പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു. ജില്ലയിലെ വിവിധ ഡിസ്‌പെന്‍സറികള്‍ മെഡിക്കല്‍ ഓഫീസര്‍മാരില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ചില ഡിസ്‌പെന്‍സറികളില്‍ ഡോക്ടര്‍മാരുടെ സീറ്റ് ഒഴിഞ്ഞ് കിടക്കുന്നതെങ്കില്‍ മറ്റ് ചിലതില്‍ ഫാര്‍മസിസ്റ്റുകളുടെ ഒഴിവുകളാണ് തിരിച്ചടിയാവുന്നത്. മാലോം, ദേലംപാടി, പനത്തടി , കുമ്പള എന്നീ ഡിസ്‌പെന്‍സറികളിലാണ് മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളുള്ളത്. ഇതില്‍ കുമ്പളയൊഴികെ മറ്റ് മൂന്നെണ്ണവും മലയോര ജനത ഏറെ ആശ്രയിക്കുന്ന ഡിസ്‌പെന്‍സറികളാണ്. ഹരിപുരം, കൊട്ടോടി, ദേലംപാടി എന്നിവിടങ്ങളില്‍ ഫാര്‍മസിസ്റ്റുകളുമില്ല. ഡോക്ടറും ഫാര്‍മസിസ്റ്റും ഇല്ലാത്ത ദേലംപാടി ആയുര്‍വേദ ഡിസ്‌പെന്‍സറിയിലാണ് ഏറെ ദുരിതം. ഒഴിവുകള്‍ ഒഴിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ അനങ്ങുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കിടത്തിചികിത്സ നടത്തുന്ന കേന്ദ്രങ്ങളില്‍ കുക്കുകളുടെ ഒഴിവും മറ്റൊരു ദുരിതമാവുകയാണ.് പടന്നക്കാട് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി, കോയോങ്കര, ചീമേനി എന്നീ ഡിസ്‌പെന്‍സറികളിലും കുക്കുകളുടെ ഒഴിവുണ്ട്.

Similar News