അമ്പലത്തറ കൂട്ട ആത്മഹത്യ; മരണം നാലായി

Update: 2025-08-28 08:19 GMT

കാഞ്ഞങ്ങാട്: അമ്പലത്തറ പറക്കളായിയില്‍ ആസിഡ് കഴിച്ച് കൂട്ട ആത്മഹത്യ ചെയ്തവരുടെ എണ്ണം നാലായി. ഏറ്റവും ഒടുവില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രാകേഷാണ് മരിച്ചത്. രാകേഷിന്റെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഒണ്ടാം പുളിക്കാലിലെ മുന്‍ പ്രവാസി ഗോപി(60), ഭാര്യ ഇന്ദിര(55), മകന്‍ രഞ്ജേഷ് (32) എന്നിവര്‍ ആത്മഹത്യ ചെയ്തത്. ഇളയ മകന്‍ രാകേഷിനെ ഗുരുതരാവസ്ഥയില്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഇന്ദിര ഛര്‍ദ്ദിക്കുന്ന ശബ്ദം കേട്ട് അയല്‍വാസികള്‍ വീട്ടിലേക്ക് പോയപ്പോഴാണ് എല്ലാവരെയും അവശനിലയില്‍ കാണുന്നത്. ഉടന്‍ തന്നെ നാട്ടുകാരെ വിളിച്ച് നാലുപേരെയും കൊണ്ട് ആസ്പത്രിയിലേക്ക് പുറപ്പെട്ടു. ആസ്പത്രിയിലേക്കുള്ള വഴിമധ്യേയാണ് മൂന്നുപേരും മരിച്ചത് മരിച്ചത്. കടുത്ത സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. നാല് പേരുടെയും മൃതദേഹങ്ങള്‍ പരിയാരത്താണുള്ളത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Similar News