കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ പ്രതികളെ കണ്ടെത്താനായില്ല

കുമ്പള സ്വകാര്യാസ്പത്രിയില്‍ ബസ് ഡ്രൈവര്‍ പ്രാഥമിക ചികിത്സ തേടി;

Update: 2025-10-29 04:31 GMT

കുമ്പള: കേരള ട്രാന്‍സ് പോര്‍ട്ട് ബസിലെ ഡ്രൈവറെ മര്‍ദ്ദിച്ച കേസിലെ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തിങ്കളാഴ്ച ഉച്ചക്ക് ബദിയടുക്ക റോഡിലെ ബസ് ഷെല്‍ട്ടറില്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കിയതിന് ശേഷം കാസര്‍കോട് ഭാഗത്തേക്ക് പോകാന്‍ വേണ്ടി ബസ് മുന്നോട്ട് നീങ്ങിയപ്പോള്‍ രണ്ട് പേര്‍ ഓടി വന്ന് വാതില്‍ തുറന്ന് ബസിനകത്ത് കയറുകയും ഒരാള്‍ ഡ്രൈവര്‍ വിനോദിനോട് നിനക്ക് ബസ് നിര്‍ത്തിക്കൂടേ എന്ന് ചോദിച്ച് മര്‍ദ്ദിക്കുകയും ഇത് ചോദ്യം ചെയ്ത കണ്ടക്ടറെ മറ്റൊരാള്‍ അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.

ആളുകള്‍ കൂടുന്നതിനിടെ രണ്ടുപേരും ബസില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. ഇതിനിടെ ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംഘത്തിലെ ഒരാളുടെ ദൃശ്യം പകര്‍ത്തുകയും ഇത് കുമ്പള പൊലീസിന് കൈമാറുകയും ചെയ്തു. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് പറഞ്ഞു. ബസ് ഡ്രൈവര്‍ കുമ്പള സ്വകാര്യാസ്പത്രിയില്‍ പ്രാഥമിക ചികിത്സ തേടിയിട്ടുണ്ട്.

Similar News