14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മല്‍സ്യവില്‍പ്പനക്കാരന്‍ അറസ്റ്റില്‍
ബെള്ളൂരിലെ റഫീഖിനെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്;
ആദൂര്‍: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ മല്‍സ്യവില്‍പ്പനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെള്ളൂരിലെ റഫീഖിനെ(45)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം.
കുട്ടിയുടെ സ്വഭാവത്തില്‍ പ്രകടമായ മാറ്റം കണ്ടതിനെ തുടര്‍ന്ന് സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്. ഇതേ തുടര്‍ന്ന് വീട്ടുകാരുടെ സഹായത്തോടെ കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് ചൊവ്വാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.