110ന്റെ നിറവില്‍ സി.പി.സി.ആര്‍.ഐ; മൂന്ന് ദിവസം നീളുന്ന സിമ്പോസിയത്തിന് തുടക്കം

Update: 2026-01-05 09:13 GMT

കാസര്‍കോട്: കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ 110-ാമത് സ്ഥാപകദിനാഘോഷത്തിന് തുടക്കമായി. സ്ഥാപനവും കര്‍ഷകരുമായുള്ള ബന്ധം ദൃഢമാക്കാനായി ഇന്ന് മുതല്‍ മൂന്ന് ദിവസം സിമ്പോസിയം നടക്കും. പ്ലാക്രോസിം എന്ന പേരിലുള്ള സിമ്പോസിയം ബുധനാഴ്ച വരെ നടക്കും. 200ലേറെ ശാസ്ത്രജ്ഞര്‍, അക്കാദമിക് വിദഗ്ധര്‍, നയരൂപവല്‍ക്കരണം, വ്യവസായ പങ്കാളികള്‍, പുരോഗമന കര്‍ഷകര്‍ എന്നിവര്‍ സംവദിക്കും. ഫിനോടിപ്പിക്, ജീനോടിപ്പിക് കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുത്തല്‍, വിഭവ-ഉപയോഗ കാര്യക്ഷമത, കീടങ്ങളും രോഗങ്ങളും കൈകാര്യംചെയ്യല്‍, മൂല്യവര്‍ധന, യന്ത്രവല്‍ക്കരണം, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കല്‍ തുടങ്ങിയ പ്രധാന വിഷയങ്ങളും സിമ്പോസിയം ചര്‍ച്ച ചെയ്യും.

കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍, ഐ.സി.എ.ആര്‍ അസി. ഡയറക്ടര്‍ ജനറല്‍ ഡോ. വി.ബി പട്ടേല്‍ അടക്കമുള്ളവര്‍ ചടങ്ങിലുണ്ട്. തേങ്ങയില്‍ നിന്നുള്ള കല്‍പ കുല്‍ഫി, കല്‍പ വേഫര്‍ കോണ്‍, കല്‍പ വെല്‍വെറ്റ്, കല്‍പ ക്യുമ്പിറ്റ്‌സ് തുടങ്ങിയ നൂതന നാളികേര അധിഷ്ഠിത മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ സിമ്പോസിയത്തില്‍ പുറത്തിറക്കും.

Similar News