മോട്ടോറും പൈപ്പുകളും മോഷണം പോയി
മോഷണം പോയത് കേരള പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ കീഴില്‍ മധൂര്‍ മംഗള മൂലയിലുള്ള പറമ്പില്‍ സ്ഥാപിച്ച മോട്ടോറും പൈപ്പുകളും;
By : Online correspondent
Update: 2025-05-10 07:23 GMT
വിദ്യാനഗര്‍: പറമ്പില്‍ നിന്ന് മോട്ടോറും പൈപ്പുകളും മോഷണം പോയതായി പരാതി. കേരള പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ കീഴില്‍ മധൂര്‍ മംഗള മൂലയിലുള്ള പറമ്പില്‍ സ്ഥാപിച്ച മോട്ടോറും പൈപ്പുകളും മോഷണം പോയെന്നാണ് പരാതി.
അസോസിയേഷന്‍ പ്രസിഡന്റ് എം ശ്രീധരന്റെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.