ഹാര്‍ബര്‍ ഗേറ്റിന് സമീപം കണ്ട കടപ്പുറം സ്വദേശിയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍; ദുരൂഹത
കാസര്‍കോട്: കസബ കടപ്പുറത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദുരൂഹത ഉയര്‍ന്നു. കസബ കടപ്പുറം സ്വദേശി ആദിത്യന്റെ(22) മൃതദേഹമാണ് കണ്ടെത്തിയത്. ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയിലാണ് മൃതദേഹം കണ്ടത്. ആദിത്യന്റെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്നും നാട്ടുകാര്‍ പറയുന്നു.