പള്ളിയിലെ കവര്‍ച്ച: ആന്ധ്രാ സ്വദേശി അറസ്റ്റില്‍

Update: 2025-07-09 07:41 GMT

കാസര്‍കോട്: ചൂരിയിലെ സലഫി പള്ളിയില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പൊലീസ് ആന്ധ്രാപ്രദേശിലെത്തി അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി അക്കിവിടുവിലെ മുഹമ്മദ് സല്‍മാന്‍ അഹമ്മദ്(34) ആണ് അറസ്റ്റിലായത്. ജൂണ്‍ 24ന് രാവിലെയാണ് പള്ളിയിലെ മേശ വലിപ്പില്‍ സൂക്ഷിച്ച 3,10,000 രൂപയും രണ്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നത്. മേശ വലിപ്പ് പൊളിച്ചായിരുന്നു കവര്‍ച്ച നടത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Similar News