അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എന്‍.വൈ.എല്‍ നേതാവ് മരിച്ചു
ചൗക്കിയിലെ സാദിഖ് കടപ്പുറം ആണ് അന്തരിച്ചത്;
കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാഷണല്‍ യൂത്ത് ലീഗ് നേതാവും പൊതു പ്രവര്‍ത്തകനുമായ ചൗക്കിയിലെ സാദിഖ് കടപ്പുറം (42) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ചൗക്കിയില്‍ പൊതു പ്രവര്‍ത്തന രംഗത്തും കാരുണ്യ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു.
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുന്‍ വൈസ്. പ്രസിഡണ്ടും പൗരപ്രമുഖനുമായ പരേതനായ കെ.കെ അബ്ബാസിന്റെയും മുന്‍ പഞ്ചായത്തംഗം ആയിഷയുടെയും മകനും ഐ.എന്‍.എല്‍ ജില്ലാ ജന. സെക്രട്ടറി അസീസ് കടപ്പുറത്തിന്റെ സഹോദരനുമാണ്. പഞ്ചായത്തംഗം ഷമീമയാണ് ഭാര്യ.
എന്‍.വൈ.എല്‍ ജില്ലാ ട്രഷറര്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, ചൗക്കി സി.വൈ.സി.സി ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന സാദിഖിന്റെ ആക്‌സ്മിക വിയോഗം സഹ പ്രവര്‍ത്തകരെയും നാടിനെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
മക്കള്‍: സജ്‌ന, മുസ്തു, സല്‍മാന്‍ (മൂവരും വിദ്യാര്‍ത്ഥികള്‍). മറ്റു സഹോദരങ്ങള്‍: ഹനീഫ് കടപ്പുറം (എന്‍.എല്‍.യു ജില്ലാ ജന. സെക്ര), ഖാലിദ്, അസ്ഹറുദ്ദീന്‍, അറഫാത്ത് (ഇരുവരും ദുബായ്), ഹാജറ നെല്ലിക്കുന്ന്, സഫിയ പള്ളം.