നെഞ്ചുവേദന മൂലം ആസ്പത്രിയിലേക്ക് പോകാന്‍ ഒരുങ്ങവെ മുന്‍ പ്രവാസി വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു

By :  Sub Editor
Update: 2025-11-26 09:06 GMT

തളങ്കര: നെഞ്ചുവേദനയും അസ്വസ്ഥതയും മൂലം ആസ്പത്രിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ മുന്‍ പ്രവാസി വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. തളങ്കര ഗസാലി നഗര്‍ പട്ടേല്‍ റോഡിലെ കെ.എം മുഹമ്മദ് ഷാഫി(58)യാണ് അന്തരിച്ചത്. പരേതരായ കെ.എം മൊയ്തീന്‍ ഹാജിയുടെയും സുലൈഖയുടെയും മകനാണ്. നേരത്തെ ദീര്‍ഘ കാലം ഷാര്‍ജയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി റെഡിമെയ്ഡ് വ്യാപാരം നടത്തി. അടുത്ത കാലം വരെ ഈ വ്യാപാരം തുടര്‍ന്നിരുന്നു. മൂന്ന് ദിവസമായി നെഞ്ചു വേദന അനുഭവപ്പെട്ട് അസ്വസ്ഥനായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ വേദന മൂര്‍ച്ഛിച്ചപ്പോള്‍ ആസ്പത്രിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് മരണം. ഭാര്യ: ഫൗസിയ. മക്കള്‍: ഷീസാന്‍ (ദുബായ്), സൈന്‍ (ദുബായ്), ഷാസ്മി. സഹോദരങ്ങള്‍: റമീസ തളങ്കര, സമീറ ബങ്കരക്കുന്ന്. മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

Similar News