നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമം; എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം
By : Online Desk
Update: 2024-12-09 09:11 GMT
കാഞ്ഞങ്ങാട്: നഴ്‌സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മന്‍സൂര്‍ ആശുപത്രിയിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ലാത്തി വീശി. ഒരു പൊലീസുകാരനും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ചേരിപ്പാടി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് മൂന്നിന് ഡിവൈഎസ്പി വിദ്യാര്‍ഥികളെയും മാനേജ്‌മെന്റ് പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്