ദേശീയപാത നിർമാണം : മട്ടലായികുന്ന് ഇടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു:2 പേർക്ക് പരിക്ക്

Update: 2025-05-12 06:28 GMT

ചെറുവത്തൂര്‍ : ദേശീയ പാത വികസനത്തിന്റെ ഭാഗമായി മണ്ണെടുത്ത മട്ടലായി കുന്നില്‍ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കൊല്‍ക്കത്ത സ്വദേശി മുംതാജ് മീര്‍ (18) ആണ് മരണപ്പെട്ടത്. പരിക്കേറ്റ കൊല്‍ക്കത്ത സ്വദേശികളായ മുന്നാല്‍ ലസ്‌കര്‍ (55) മോഹന്‍ തേജര്‍ (18) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ദേശീയ പാത നിര്‍മാണ പ്രവൃത്തി നടക്കുന്നതിനിടെ കുന്ന് ഇടിയുകയായിരുന്നു. വിവരമറിഞ്ഞ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തൊഴിലാളികളുടെ സഹായത്തോടെ മണ്ണു നീക്കിയാണ് മണ്ണിനടിയില്‍ കുടുങ്ങി കിടന്നവരെ പുറത്തെടുത്തത്. പരിക്കേറ്റ തൊഴിലാളികളെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. മുംതാജ് മീറിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

Similar News