ബൈക്കില്‍ കടത്തിയ മെത്തഫിറ്റമിനും കഞ്ചാവും പിടികൂടി; യുവാവ് അറസ്റ്റില്‍
കാസര്‍കോട്: കൂഡ്‌ലു കല്ലങ്കൈയില്‍ ബൈക്കില്‍ മെത്തഫിറ്റമിനും കഞ്ചാവും കടത്തുകയായിരുന്ന യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കോയിപ്പാടി നടുപ്പള്ളം സ്വദേശി മുസമ്മിലാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 2.525 ഗ്രാം മെത്തഫിറ്റമിനും 6.570 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 14 എ.ബി 0317 ബൈക്ക് കസ്റ്റഡിയിലെടുത്തു. ഐ.ബി പ്രവന്റീവ് ഓഫീസര്‍ സാജന്‍ അപ്പ്യാല്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസ് ഇന്‍സ്പെക്ടര്‍ സൂരജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിനോദന്‍ കെ.വി, പ്രിവന്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ കെ., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രശാന്ത് കുമാര്‍ എ.വി, ശ്യംജിത്ത് എം., അമല്‍ജിത്ത് സി.എം, ഷംസുദ്ദീന്‍ വി.ടി, അനുരാഗ് എം., വനിത സിവില്‍ എക്സൈസ് ഓഫീസര്‍ മെയ്മോള്‍ ജോണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.