മട്ടലായിക്കുന്ന് അപകടം; അടിയന്തര നടപടിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി എ കെ ശശീന്ദ്രന്‍
By : Online Desk
Update: 2025-05-12 08:31 GMT
ചെറുവത്തൂര്‍: മട്ടലായി ദേശീയപാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തൊഴിലാളി മരിക്കാനും തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ അപകടത്തെക്കുറിച്ച് ജില്ലയുടെ ചുമതലയുള്ള വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. സംഭവത്തില്‍ അടിയന്തര നടപടിക്ക് നിര്‍ദ്ദേശം നല്‍കി . അപകടത്തെക്കുറിച്ച് ജില്ലാ കളക്ടറുമായും ജില്ലാ പോലീസ് മേധാവിയുമായും സംസാരിച്ച മന്ത്രി അന്വേഷണം നടത്താന്‍ പോലീസിനോട് നിര്‍ദ്ദേശം നല്‍കി. സ്ഥലം സന്ദര്‍ശിക്കുന്നതിന് ജില്ലാ കലക്ടറോടും മന്ത്രി നിര്‍ദേശിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി.