സൗദിയില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ കാസര്‍കോട് സ്വദേശി മരിച്ചു
നാലര മാസമായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.;
By : Online correspondent
Update: 2025-05-03 15:13 GMT
കാസര്‍കോട്: സൗദിയില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് ഷിറിയയിലെ അബ്ദുള്‍ റസാഖ് (45)ആണ് മരിച്ചത്. നാലര മാസമായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സൗദിയില്‍ തഹസീസ് ആന്‍ഡ് ഇന്‍ശാ കോണ്‍ക്രീറ്റിങ് ഈസ്റ്റ് കമ്പനിയില്‍ ഇലക്ട്രിക് ഓപ്പറേറ്ററായ അബ്ദുല്‍ റസാഖ് കഴിഞ്ഞ ഡിസംബര്‍ 18ന് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീഴുകയായിരുന്നു. ഷിറിയയിലെ പരേതനായ എസ്. എ അബൂബക്കറിന്റെയും അസ്മയുടെയും മകനാണ്.
ഭാര്യ: ഫൈറൂസ. മക്കളില്ല. സഹോദരങ്ങള്‍: സാദിഖ്, സുഹ് റ, സക്കീര്‍, നസീമ, അസ് റീന. അബ്ദുല്‍ റസാഖ് 14വര്‍ഷമായി സൗദിയില്‍ ജോലി ചെയ്തു വരികയാണ്. 10 മാസം മുമ്പാണ് നാട്ടില്‍ വന്ന് പോയത്.