ഫാത്തിമ ഹോസ്പിറ്റല്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി അന്തരിച്ചു
മേല്‍പ്പറമ്പ്: മുന്‍ പ്രവാസിയും ദീര്‍ഘകാലം കാസര്‍കോട് ഫാത്തിമ ഹോസ്പിറ്റല്‍ മുന്‍ അഡ്മിനിസ്‌ട്രേറ്ററുമായിരുന്ന ഒറവങ്കരയിലെ അബ്ദുല്‍ റഹ്മാന്‍ ഹാജി(83) അന്തരിച്ചു. ഷാര്‍ജയിലെ നാസര്‍ അഹമദ് ലൂത്ത റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ദീര്‍ഘകാലം മേല്‍നോട്ട ചുമതല വഹിച്ചിരുന്നു. പിന്നീട് ഷാര്‍ജയില്‍ എലൈറ്റ് ഇലക്‌ട്രോണിക്‌സ് കട ആരംഭിച്ചു. 23 വര്‍ഷം ഫാത്തിമ ഹോസ്പിറ്റലിലെ അഡ്മിനിസ്‌ട്രേറ്ററായിരുന്നു. ഫാര്‍മസിയുടെ ചുമതലയും അബ്ദുല്‍ റഹ്മാന്‍ ഹാജിക്കായിരുന്നു. മുസ്ലിംലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയില്‍ ഭാരവാഹിയായും കൗണ്‍സിലംഗമായും പ്രവര്‍ത്തിച്ചു. കീഴൂര്‍ ജമാഅത്ത് കമ്മിറ്റി, ഒറവങ്കര ഖിളര്‍ മസ്ജിദ് കമ്മിറ്റി എന്നിവയുടെ പ്രധാന ഭാരവാഹിത്വവും വഹിച്ചിരുന്നു. നീണ്ടകാലം ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ടായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: ഹനീഫ് റഹ്മാന്‍ (അഡ്‌നോക്ക് അബൂദാബി), ആരിഫ് (സാമൂഹ്യ പ്രവര്‍ത്തകന്‍), ബല്‍ക്കീസ്, ആബിദ, സുനൈന. മരുമക്കള്‍: ബഷീര്‍ ബി.എ ചെങ്കള, നിസാര്‍ തെരുവത്ത്, ഹനീഫ് അണങ്കൂര്‍, ആയിഷ, മനാല്‍. സഹോദരങ്ങള്‍: എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞി, അബ്ബാസ്, അബ്ദുല്ല ഹാജി, ആയിഷ, ഖദീജ. മയ്യത്ത് കീഴൂര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.