മേല്‍പ്പറമ്പ്, കട്ടക്കാലിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

കുമ്പള, കുണ്ടങ്കേറടുക്ക സ്വദേശി വി എസ് വിനീഷ് ആണ് മരിച്ചത്;

Update: 2025-11-12 07:57 GMT

മേല്‍പ്പറമ്പ്: കട്ടക്കാലിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. കുമ്പള, കുണ്ടങ്കേറടുക്ക സ്വദേശി വി എസ് വിനീഷ് (അപ്പു -23) ആണ് മരിച്ചത്. വിനോദ് കുമാര്‍ - ശശികല ദമ്പതികളുടെ മകനാണ്. ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. സഹോദരങ്ങള്‍: വിജിത്ത്, കൃഷ്ണപ്രിയ.

ഒക്ടോബര്‍ 16ന് രാവിലെയാണ് അപകടം നടന്നത്. കളനാട് ഭാഗത്തുനിന്നും മേല്‍പ്പറമ്പ് ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു വിനീഷ്. ഈ സമയത്ത് കൈനോത്ത് ഭാഗത്തേക്ക് പോകുന്ന പോക്കറ്റ് റോഡില്‍ നിന്നും കയറുന്ന സ്‌കൂട്ടര്‍ ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിനീഷ് റോഡിലേക്ക് തെറിച്ച് വീഴുകയും അതുവഴി വന്ന കെ.എസ്.ആര്‍.ടി.സി ബസ് ദേഹത്ത് കയറി ഗുരുതരമായി പരിക്കേല്‍ക്കുകയും ആയിരുന്നു എന്നാണ് മേല്‍പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത്.

Similar News