കാസർകോട്: പെർള ടൗണിൽ ശനിയാഴ്ച അര്‍ദ്ധരാത്രിയുണ്ടായ തീപ്പിടിത്തത്തിൽ വൻ നാശനഷ്ടം. ഒമ്പതോളം കടകൾ കത്തിനശിച്ചു. കാസര്‍കോട്, ഉപ്പള, കാഞ്ഞങ്ങാട്, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നും ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി മണിക്കൂറുകളുടെ പ്രയത്നത്തിനൊടുവിലാണ് തീ അണച്ചത്. കെട്ടിടത്തിലെ പെയിന്റ് കട, ഫാന്‍സി കട, ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാര്‍ട്‌സ് ഷോപ്പ്, വസ്ത്രാലയം, പച്ചക്കറി കട, ജ്യൂസ് കട തുടങ്ങിയവ പൂര്‍ണ്ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.