വയോധികന്‍ വീടിന് സമീപത്തെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍

ഞായറാഴ്ച രാവിലെ മുതല്‍ കാണാനില്ലായിരുന്നു.;

Update: 2025-05-05 06:44 GMT

കാസര്‍കോട്: വയോധികനെ വീടിന് സമീപത്തെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കറന്തക്കാട്ടെ സുരേഷ് കാമത്ത്(60)ആണ് മരിച്ചത്. സുരേഷ് കാമത്തിനെ ഞായറാഴ്ച രാവിലെ മുതല്‍ കാണാനില്ലായിരുന്നു. വീട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്.

കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Similar News