കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോളിയടുക്കം ചാര്‍ത്തുമൂല ഹൗസിലെ എം.എ അയൂബിന്റെയും സുബൈദയുടെയും മകള്‍ റൈഹാനത്ത് (23) ആണ് മരിച്ചത്. രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ഏതാനും ദിവസങ്ങളായി കെയര്‍വെല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അതിനിടെ ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. പെരിയ പോളി ടെക്‌നിക്കിലെ പഠനത്തിന് ശേഷം ജോലി അന്വേഷിച്ച് വരികയായിരുന്നു. അതിനിടെയാണ് അസുഖം ബാധിച്ചത്. കോളിയടുക്കം ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. സഹോദരങ്ങള്‍: സുഹൈലത്ത്, റിസ്‌വാന, മുഹമ്മദ് രിഫായി.