എസ്.ബി.ടിയുടെ കാസര്‍കോട് ബ്രാഞ്ച് മാറ്റിയത് ഇടപാടുകാര്‍ അറിഞ്ഞില്ല; എ.ടി.എം കൗണ്ടറും നിര്‍ത്തി

By :  Sub Editor
Update: 2025-04-29 10:58 GMT

കാസര്‍കോട്: എം.ജി റോഡിലെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ (എസ്.ബി.ടി) കാസര്‍കോട് ബ്രാഞ്ച് ശാഖ മാറ്റിയത് ഭൂരിപക്ഷം ഇടപാടുകള്‍ അറിഞ്ഞില്ല. ഒരാഴ്ച മുമ്പാണ് ബാങ്കിലെത്തിയ ഇടപാടുകാര്‍ കെട്ടിടത്തിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ഷട്ടര്‍ താഴ്ത്തിയ നിലയില്‍ കണ്ടത്. താഴത്തെ നിലയില്‍ ഇടപാടുകാര്‍ക്ക് സൗകര്യത്തിനായി എ.ടി.എം കൗണ്ടറും പ്രവര്‍ത്തിച്ചിരുന്നു. ഇതും പൂട്ടിയ നിലയിലാണ്. ഫോണ്‍ മുഖേനയോ മറ്റും ഇടപാടുകാര്‍ക്ക് ബാങ്ക് അധികൃതര്‍ ബാങ്ക് മാറുന്ന കാര്യം അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. ബാങ്കിലെത്തിയ ഇടപാടുകാര്‍ സമീപത്തെ വ്യാപാരികളോട് അന്വേഷിച്ചപ്പോഴാണ് കോട്ടക്കണ്ണി റോഡിലെ സ്വകാര്യ വ്യക്തിയുടെ പുതിയ കെട്ടിടത്തിലേക്ക് ബാങ്ക് മാറ്റിയതായി അറിയുന്നത്. ഇവിടെ നിലവില്‍ എ.ടി.എം കൗണ്ടര്‍ സ്ഥാപിച്ചിട്ടില്ല. ഇടപാടുകാര്‍ അന്വേഷിച്ചപ്പോള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കിയ വിശദീകരണം.

Similar News