കാസര്‍കോട്: മകന്റെ ഭാര്യാവീട്ടിലെത്തിയ ചട്ടഞ്ചാല്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ചട്ടഞ്ചാലിലെ സയ്യദ് എം.എസ് മുല്ലക്കോയ തങ്ങളാ(67)ണ് മരിച്ചത്. ഇന്നലെ മകന്‍ സയ്യിദ് ശംസുദ്ദീന്റെ ഭാര്യ വീടായ മഞ്ഞംപാറയിലെ ഖദീജ (ആറ്റബി)യുടെ വീട്ടില്‍ വെച്ചാണ് കുഴഞ്ഞുവീണ് മരണം സംഭവിച്ചത്. പരേതരായ വടകര വരക്കല്‍ സയ്യദ് മുത്തുക്കോയ തങ്ങളുടെയും അലീമ ബീവിയുടെയും മകനാണ്. ഭാര്യമാര്‍: പരേതയായ സുഹ്‌റാബി ആദൂര്‍, ഖദീജ പൈക്ക. മക്കള്‍: ശിഹാബ് തങ്ങള്‍, ഖദീജ, മിസ് രിയ, ബുഷ്‌റ, ആയിഷ. മരുമക്കള്‍: ഹന്നത്ത് പൊവ്വല്‍, അബ്ദുല്‍ റഹ്മാന്‍ ആദൂര്‍, ഫാറൂഖ് മൈസൂര്‍, മുസ്തഫ കുമ്പള, ഹനീഫ ചട്ടഞ്ചാല്‍. സഹോദരങ്ങള്‍: ഉമ്പിച്ചി തങ്ങള്‍ ചട്ടഞ്ചാല്‍, കൗലാ ബീവി, മുത്തു ബീവി. ചട്ടഞ്ചാല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.