പത്താം ക്ലാസ്, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷയ്ക്ക് തുടക്കം; ജില്ലയില്‍ 60,045 വിദ്യാര്‍ത്ഥികള്‍
കാസര്‍കോട്: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷക്ക് തുടക്കമായി. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി കാസര്‍കോട് ജില്ലയില്‍ പരീക്ഷയെഴുതുന്നത് 60,045 വിദ്യാര്‍ത്ഥികളാണ്. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍. കുറവ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയിലും. 20,581 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത്. പ്ലസ് വണ്ണിലും പ്ലസ് ടുവിലുമായി 37,123 വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 2341 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയെഴുതുന്നത്. ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി 160 കേന്ദ്രങ്ങളിലാണ് എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നത്. 26 വരെയാണ് പരീക്ഷ. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 11,499 വിദ്യാര്‍ത്ഥികളും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 9,082 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതുന്നു.
പട്ടികവിഭാഗങ്ങളിലായി 1705 പേരാണ് പരീക്ഷയെഴുതുന്നത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 81 പരീക്ഷാ കേന്ദ്രങ്ങളും കാഞ്ഞങ്ങാട്ട് 79 കേന്ദ്രങ്ങളുമുണ്ട്.