10 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി: പ്രതിക്ക് 107 വര്‍ഷം തടവും പിഴയും

കുഡ് ലു പെരിയടുക്കയിലെ ജഗന്നാഥയെ ആണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.;

Update: 2025-05-06 03:46 GMT

കാസര്‍കോട്: പത്തുവയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് കോടതി 107 വര്‍ഷം തടവും 4.5 ലക്ഷം രൂപ പിഴയും വിധിച്ചു. കുഡ് ലു പെരിയടുക്കയിലെ ജഗന്നാഥയെ(41) ആണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കില്‍ ഒന്നരവര്‍ഷം അധികതടവനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2020 ആഗസ്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂലിതൊഴിലാളിയായ ജഗന്നാഥ കുട്ടിയെ വിവിധ ദിവസങ്ങളിലായി പല സ്ഥലത്തുവെച്ചും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു.

കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ജഗന്നാഥക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. കാസര്‍കോട് ടൗണ്‍ ഇന്‍സ്പെക്ടറായിരുന്ന പി. രാജേഷാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ പ്രിയ ഹാജരായി.

Similar News