എക് സൈസ് പിന്തുടര്‍ന്നപ്പോള്‍ കാറും മദ്യവും ഉപേക്ഷിച്ച് നിരവധി കേസുകളിലെ പ്രതി രക്ഷപ്പെട്ടു; മഞ്ചേശ്വരം സ്വദേശിക്കെതിരെ കേസ്
മഞ്ചേശ്വരം കുഞ്ചത്തൂരിലെ അണ്ണു എന്ന അരവിന്ദാക്ഷയാണ് രക്ഷപ്പെട്ടത്.;
By : Online correspondent
Update: 2025-05-14 05:34 GMT
കാസര്‍കോട്: എക്സൈസ് പിന്തുടര്‍ന്നപ്പോള്‍ കാറും മദ്യവും ഉപേക്ഷിച്ച് നിരവധി അബ് കാരി കേസുകളിലെ പ്രതിയായ യുവാവ് രക്ഷപ്പെട്ടു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ അണ്ണു എന്ന അരവിന്ദാക്ഷ(44)യാണ് രക്ഷപ്പെട്ടത്. അരവിന്ദാക്ഷക്കെതിരെ പൊലീസ് കേസെടുത്തു.
ബുധനാഴ്ച പുലര്‍ച്ചെ കാസര്‍കോട്-ബേള-ആലംപാടി-മാന്യ റോഡില്‍ മുണ്ടോട്ട് ഉപേക്ഷിച്ച വെള്ളമാരുതി സ്വിഫ് റ്റ് കാറും 528 പാക്കറ്റ് മദ്യവും കാസര്‍കോട് എക് സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍ സൂരജിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു.
പ്രിവന്റീവ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍ കെ, സാജന്‍ അപ്യാല്‍, രഞ്ജിത്ത് കെ. വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്യാംജിത്ത് എം, കണ്ണന്‍ കുഞ്ഞി ടി , അമല്‍ജിത്ത് സി.എം എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.